THINCK

Thoughts & Shares

Curated wisdom from India's top thought leaders across every platform

5 thoughts found
https://www.facebook.com/share/p/1CQvoaxqms/
J O Y . M A T H E W

J O Y . M A T H E W

9 Apr 2026, 06:10 am

1,679 hours ago

വി.ഡി. സതീശൻ: യുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകായി മാറിയ ജനനായകൻ.

ഒരൊറ്റ statement കൊണ്ട് യുവാക്കളുടെ സ്വപ്നങ്ങള്ക്ക് ചിറകു നൽകിയ നേതാവ് -VDS വാഹന പ്രേമികളായവർക്ക് ആഹ്ലാദിക്കാൻ ഇനിയെന്ത് വേണം നമുക്ക് വേണ്ടത് ഇത് പോലുള്ള നേതാക്കന്മാരെയാണ് Vision Democracy stability VDS

FACEBOOK
J O Y . M A T H E W

J O Y . M A T H E W

2 Apr 2026, 09:01 am

1,844 hours ago

കൊലക്കേസ് പ്രതിയെ ക്രിസ്തുവിനോട് ഉപമിക്കുന്ന സാഹിത്യകാരന്റെ ഇരട്ടത്താപ്പും യുവതലമുറയെ വഴിതെറ്റിച്ച നയതന്ത്ര സുരക്ഷിതത്വവും: അധികാരത്തിന്റെ സ്തുതിപാഠകരായി മാറുന്ന സാംസ്കാരിക നായകന്മാരുടെ ആദർശശൂന്യതയ്ക്കെതിരെ ആഞ്ഞടിക്കുന്ന കുറിപ്പ്.

മഹാമുകുന്ദന്മാർ ഉണ്ടാകുന്നത് ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയകേസിലെ പ്രതി ഈ വരുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണ് .ഇയാളെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന മുകുന്ദകഥ കേട്ടു .ഇയാളൊക്കെ എന്ത് തുലഞ്ഞ സാഹിത്യകാരനാണ് ? വിശുദ്ധവാരം ആയതുകൊണ്ടാണോ ഇതിന് ക്രിസ്തുവിനെ കൂട്ടുപിടിക്കുന്നത്? എഴുപതുകളിലെ എത്രയോ യുവാക്കളെ സാഹിത്യ വാരിക്കുഴികളിലൂടെ കഞ്ചാവിന്റെയും ഭാംഗിന്റെയും മറ്റു ലഹരികളിലേക്കും ചാടിക്കുകയും സ്വന്തം ജീവിതത്തിൽ ഇതൊന്നും തൊടാതെ കൃത്യമായി വൻശമ്പളം കിട്ടുന്ന നയതന്ത്ര സുരക്ഷിതത്വത്തിൽ സാഹിത്യകൃഷി നടത്തി എല്ലാകാലത്തും ഭരണകർത്താക്കൾക്ക് സ്തുതിപാടി ജീവിക്കുന്ന ഇയാൾ ഒരു കൊലക്കേസ് പ്രതിയെ യേശുവിനോട് ഉപമിക്കാൻ കാണിച്ച ചങ്കൂറ്റത്തിന് ഏത് സാഹിത്യ പുരസ്‌കാരമാണ് കൊടുക്കേണ്ടത്? “നാൻ പെറ്റ മകനെ "എന്ന് മലകളോട് വിലപിക്കുന്ന, വർഗീയ വാദികളുടെ കൊലക്കത്തിക്കിരയായ ഒരു വിദ്യാർത്ഥിയുടെ പാവപ്പെട്ട അമ്മയുടെ കണ്ണീരിന്റെ വില അറിയാതെ ആ കൊലയാളികളുടെ തോളിൽ കൈയ്യിട്ട് വോട്ടിനു വേണ്ടി അപേക്ഷിക്കുന്ന വിദ്യാഭ്യാസ ഭരണമേധാവികൾ! ഇതിനു നേരെ കണ്ണടച്ചിരുന്നു ഫേസ്ബുക്കിൽ പൂമരസാഹിത്യകാരന്മാർക്കു സ്തുതിയായി പോസ്റ്റ് ഇടുന്ന, പ്രൂഫ് റീഡർ പോലും വായിക്കാത്ത പുസ്തകങ്ങൾ എഴുതുന്ന കസേരാർത്ഥികളായ മഹാസാഹിത്യ കാരികൾക്കും എന്ത് പുരസ്‌കാരം കൊടുത്താലാണ് മതിയാകുക ?

Facebook
J O Y . M A T H E W

J O Y . M A T H E W

26 Mar 2026, 05:26 am

2,015 hours ago

രാഷ്ട്രീയ ധാർമ്മികതയുടെ പാഠം: ലീഗ് വീണ്ടും മാതൃക

ലീഗ് വീണ്ടും മാതൃകയാകുന്നു കായംകുളത്തെ വനിതാ സ്ഥാനാർത്ഥിയെ വാക്കാൽ മുറിപ്പെടുത്തുന്ന പരാമർശം നടത്തി എന്നതിന്റെ പേരിൽ അയാൾ മാപ്പ് പറഞ്ഞു .എന്നാൽ അത്‌ അവിടെ അവസാനിപ്പിക്കാതെ അയാളെ സംഘടനയിൽ നിന്നു തന്നെ പുറത്താക്കാൻ കാണിച്ച ആ തീരുമാനത്തിന്റെ പേരാണ് രാഷ്ട്രീയ ധാർമ്മികത . ഈ കഥയിലെ സ്ത്രീ കഥാപാത്രം ഒരു വീഡിയോയിലൂടെ മാധ്യമപ്രവർത്തകരെ കേട്ടാലറക്കുന്ന ഭാഷയിൽ ആക്ഷേപിച്ചതിനു ഇന്ന് വരെ അവർ മാപ്പ് പറഞ്ഞിട്ടില്ല എന്നത് അവരുടെ പാർട്ടിയുടെ രാഷ്ട്രീയ ധാർമ്മികത . സൈബർ ഇടങ്ങളിൽ മാത്രമല്ല കിട്ടുന്ന വേദികളിലെല്ലാം പരസ്യമായി സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് വളിച്ച ചിരിയുയർത്തുന്ന അശ്ളീലന്മാർ നേതാക്കളായിട്ടുള്ള ഒരു പാർട്ടിയുണ്ട് നമുക്ക് . എന്താണ് രാഷ്ട്രീയ ധാർമ്മികതയെന്ന് അവർ മുസ്ലിം ലീഗിനെ കണ്ടുപഠിക്കട്ടെ

FACEBOOK
J O Y . M A T H E W

J O Y . M A T H E W

24 Mar 2026, 05:43 am

2,063 hours ago

പി.ആർ പെയിന്റ് മറയ്ക്കാത്ത പുഴുക്കുത്തുകൾ : ചാരുതയാർന്ന ചെറ്റത്തരം

PR പെയിന്റ് പണിക്കാർ പുട്ടിയിട്ട് മിനുക്കിയാലും ചില തടികളുടെ പുഴുകുത്തുകൾ പുറത്തുവരും... 😂 ഏതാണ്ട് ഇതുപോലെ 1. (ചാരുതയാർന്ന) ചെറ്റത്തരം 2. ചോദ്യം വീട്ടിൽ പോയി ചോദിക്ക്

FACEBOOK
J O Y . M A T H E W

J O Y . M A T H E W

23 Mar 2026, 02:30 pm

2,078 hours ago

കോമാളിത്തത്തിന്റെ യഥാർത്ഥ മുഖം: വാക്കുകളും ജീവിതവും തമ്മിലുള്ള വിരോധാഭാസം

വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി ? അതോ ഭാര്യയെയും മകളെയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്വത്തതിനെതിരെ പ്രസംഗിക്കുന്നനാണോ കോമാളി ?